തിരുവനന്തപുരം :പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തലസ്ഥാനത്ത് വിപുലമായ അവബോധ പരിപാടികൾ സംഘടിപ്പിച്ചു.ഓറൽ ഹെൽത്ത്,മൗത്ത് ക്യാൻസർ പ്രതിരോധം പുകയിലയുടെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള സന്ദേശം പ്രചരിപ്പിച്ചുള്ള ദന്തരഥയാത്ര വേറിട്ടതായി.
ഗാന്ധി പാർക്കിൽ മന്ത്രി ജി.ആർ അനിൽ ചലിക്കുന്ന എക്സിബിഷൻ ദന്തരഥം ഫ്ലാഗ് ഓഫ് ചെയ്തു.എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ജയരാജ് ആശംസകൾ നേർന്നു.ലെറ്റർ മൗത്ത് ലൈഫ് എന്ന ആശയത്തിലൂന്നിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പുകയില ഉപയോഗം വായിലെ അർബുദ പരിശോധന എന്നിവയെ കുറിച്ച് അവബോധമുണ്ടാക്കാൻ ജില്ലയിൽ തേജസ് പദ്ധതിക്കും തുടക്കമിട്ടു.
ദന്തരഥമായ കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസിലെ ഒന്നാം നിലയിൽ പുകവലി നിർത്താൻ ആഗ്രഹിക്കുന്ന വർക്കായി പ്രാഥമിക കൗൺസിലിംഗ് നൽകി.തമ്പാനൂർ ശാസ്തമംഗലം വേളി വഴി ശംഖുംമുഖത്ത് രഥത്തിന്റെ യാത്ര അവസാനിച്ചു. നിരവധിപേർ കൗൺസിലിംഗിന്റെ ഭാഗമായി.
സ്പെഷ്യലിറ്റി സംഘടന ആസ്മിക്ക് പ്രസിഡന്റ് ഡേ. ബീന വർമ്മ, സെക്രട്ടറി ഡേ. ദീപ എന്നിവർ കൗൺസിലിംഗ് നയിച്ചു. റെഡ് എഫ്എം പുകവലി നിർത്താൻ തയ്യാറാകുന്നവർക്ക് വൃക്ഷ തൈ നൽകി. മൗത്ത് ഹെൽത്ത് ശക്തിപ്പെടുത്താനും പുകയില സംബന്ധിച്ച രോഗങ്ങൾ തടയാനും കൂടുതൽ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഡോ. സംഗീത ചെറിയാൻ,സെക്രട്ടറി ഡോ. ദീബു ജെ. മാത്യൂ,തിരുവനന്തപുരം ഭാരവാഹികളായ ഡോ. സിദ്ധാർത്ഥ് നായർ,ഡോ. സംഗീത കുറുപ്പ്,ഡോ.സുജിത്ത് എന്നിവർ നേതൃത്വം നൽകുമെന്ന് ഐ.ഡി.എകൗൺസിൽ ഓൺ ഡെന്റൽ ഹെൽത്ത് ചെയർമാൻ ഡോ. സെബി വർഗീസ് അറിയിച്ചു.