അമോണിയ കലർന്നതും അഴുകിയതുമായ മീൻ പിടികൂടി നശിപ്പിച്ചു

IMG_20230601_141839_(1200_x_628_pixel)

പാറശ്ശാല : മത്സ്യച്ചന്തകളിൽ പാറശ്ശാല ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ അമോണിയ കലർന്നതും അഴുകിയതുമായ എൺപത് കിലോ മീൻ പിടികൂടി നശിപ്പിച്ചു. ചൂര, നെത്തോലി, കൊഴിയാള എന്നീ ഇനത്തിൽപ്പെട്ട മീനാണ് നശിപ്പിച്ചത്.

പാറശ്ശാല ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മൊബൈൽ പരിശോധനാസംഘം ബുധനാഴ്ച രാവിലെ മുതലാണ് മത്സ്യച്ചന്തകളിൽ പരിശോധന നടത്തിയത്. പനച്ചമൂട്, വെള്ളറട, കുന്നത്തുകാൽ, പെരുങ്കടവിള, കുറുവാട് ചന്തകളിൽ നടത്തിയ പരിശോധനയിലാണ് അമോണിയ കലർന്നതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മീൻ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular