ശ്രദ്ധേയമായി പൂവത്തൂർ എൽ.പി.എസിലെ പ്രവേശനോത്സവം; കുരുന്നുകളെ വരവേൽക്കാൻ ‘മന്ത്രി’ എത്തി

IMG_20230601_162331_(1200_x_628_pixel)

പൂവത്തൂർ:സ്‌കൂളിലെത്തിയതിന്റെ പരിഭവം കരച്ചിലാക്കി കുറച്ചുപേർ ഒരുവശത്ത്, ആദ്യമായി കണ്ട കൂട്ടുകാരെല്ലാം ചേർന്ന് ‘ഗ്യാങായി’ കളിയും ചിരിയുമായി മറുവശത്ത്. ക്ലാസ് മുറിക്ക് പുറത്ത് അച്ഛനും അമ്മയും നിൽപ്പുണ്ടോ എന്ന് ഇടയ്ക്കിടെ എത്തിനോക്കി ചില വിരുതന്മാരും.

പൂവത്തൂർ എൽ.പി.എസിലെ പ്രവേശനോത്സവത്തിന് മന്ത്രി ജി. ആർ. അനിൽ എത്തിയപ്പോൾ, ‘കിരീടം’ വച്ച കുഞ്ഞു രാജാക്കന്മാർ കൗതുകത്തോടെ വരവേറ്റു.

പൂവത്തൂർ എൽ.പി.എസിൽ നടന്ന നെടുമങ്ങാട് മുനിസിപ്പൽതല സ്‌കൂൾ പ്രവേശനോത്സവം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു. അടുത്ത അധ്യയന വർഷത്തോടെ നെടുമങ്ങാട് നഗരസഭയിലെ മുഴുവൻ എൽ. പി. സ്‌കൂളുകളിലും സ്മാർട്ട് ക്ലാസ് മുറികളും മറ്റ് ആധുനിക സൗകര്യങ്ങളും സജ്ജീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

നിലവിൽ മുനിസിപ്പാലിറ്റിയിലെ അഞ്ച് അങ്കണവാടികൾ സ്മാർട്ട് അങ്കണവാടികളായെന്നും ഇരുപത് അങ്കണവാടികളുടെ നിർമാണം പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് സ്‌കൂൾ ബാഗും കുടകളും മന്ത്രി വിതരണം ചെയ്തു.

നെടുമങ്ങാട് നഗരസഭ പരിധിയിലെ വിവിധ സ്‌കൂളുകളിലായി 385 കുട്ടികളാണ് ഈ അധ്യയന വർഷം പ്രവേശനം നേടിയത്. എല്ലാ കുട്ടികൾക്കും മന്ത്രിയുടെ സ്നേഹസമ്മാനമായി വർണ്ണ കുടകളും നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular