വർക്കല: വർക്കലയിൽ 68-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വർക്കല തൊടുവെ കനാൽ പുറമ്പോക്കിൽ പുതുവൽവീട്ടിൽ അമ്മിണി ബാബു എന്ന് വിളിക്കുന്ന ബാബു (50) വാണ് അറസ്റ്റിലായത്.
കഴിഞ്ഞ മേയ് 25-ന് പുലർച്ചെ, വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അതിക്രമിച്ചുകയറി പീഡിപ്പിച്ചുവെന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഉപദ്രവിച്ച വിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.