തിരുവനന്തപുരം: വട്ടിയൂർക്കാവ് പോളിടെക്നിക്കിന് സമീപം ലോഡ്ജിൽ വാടകയ്ക്ക് മുറിയെടുത്ത് ലഹരി മരുന്ന് വില്പന നടത്തിയ യുവാവ് പിടിയിൽ.കരമന സ്വദേശിയായ ഗോകുലിനെയാണ് (25) തിരുവനന്തപുരം എക്‌സൈസ് റേഞ്ച് പിടികൂടിയത്.
ഇയാളിൽ നിന്ന് 2.512ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ലഹരിമരുന്ന് വില്പന തൊഴിലാക്കിയ ഇയാൾ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. പോളിടെക്നിക്കിലെയും നഗരത്തിലെ സ്‌കൂൾ കോളേജുകളിലെ വിദ്യാർത്ഥികളായിരുന്നു ഇയാളുടെ ഇരകളെന്ന് എക്‌സൈസ് പറഞ്ഞു