വെള്ളറട : പനച്ചമൂട് സർവീസ് സഹകരണസംഘം തിരഞ്ഞെടുപ്പിനിടെയുണ്ടായ കല്ലേറിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് പരുക്ക്. സംഭവത്തിൽ കോൺഗ്രസ് നേതാവിനെ അറസ്റ്റു ചെയ്തു.
യുഡിഎഫ് പാറശാല നിയോജകമണ്ഡലം കൺവീനർ കെ.ദസ്തഗീറിനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. സിവിൽ പൊലീസ് ഓഫിസർ എം.ബി.വിശാഖി(36)നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.