തിരുവനന്തപുരം: ലുലു മാളിൽ ഒരുക്കിയ 80 അടിയുടെ ഭീമൻ ക്യാൻവാസിൽ 40 ചിത്രകാരന്മാർ ആറ് മണിക്കൂർ കൊണ്ട് ചിത്രങ്ങൾ ഒരുക്കി.
‘ഹാർമണി ഇൻ ഹ്യൂസ്’ എന്ന പേരിൽ സംഘടിപ്പിച്ച ചിത്രകലാ വേദിയിൽ കേരള ചിത്രകലാപരിഷത്തിൽ നിന്നടക്കമുള്ള കലാകാരന്മാരാണ് പങ്കെടുത്തത്.
പരിസ്ഥിതി ദിനത്തിൽ പ്രകൃതി സംരക്ഷണ സന്ദേശത്തിനൊപ്പം പ്രകൃതി വൈവിദ്ധ്യങ്ങളെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു മാളിൽ ഭീമൻ ക്യാൻവാസ് ഒരുക്കിയത്. അപൂർവ ഇനം പക്ഷികൾ, ഉരഗ വർഗത്തിൽപ്പെട്ട ജീവികൾ, പ്രാണികൾ, ഉഭയജീവികൾ, സസ്തനികൾ ഉൾപ്പെടെ ക്യാൻവാസിൽ നിറഞ്ഞു.