വിതുര:ജനസേവനത്തിൽ മാതൃകയായി വിതുര ശിശു സൗഹൃദ ജനമൈത്രി പോലീസ് സ്‌റ്റേഷൻ. പഞ്ചായത്തിലെ തലത്തൂതകാവ് ട്രൈബൽ സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.
സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിതുരഗ്രാമപഞ്ചായത്തിൽ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് ശിശു സൗഹൃദ ജനമൈത്രി പോലീസ് സ്റ്റേഷൻ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പഠനോപകരണങ്ങൾക്ക് പുറമേ ബാഗും കുടകളും വിദ്യാർത്ഥികൾക്ക് നൽകി. മുപ്പത് കുട്ടികൾക്കാണ് വിതുര ശിശു സൗഹൃദ ജനമൈത്രി പോലീസ് സ്‌റ്റേഷന്റെ സഹായം ലഭിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എസ് ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷ. ജി. ആനന്ദ്, വിതുര പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ എസ്.അജയകുമാർ, പബ്ലിക് റിലേഷൻ ഓഫീസർ വി. സതി കുമാർ, അധ്യാപകർ എന്നിവരും പങ്കെടുത്തു.