വെള്ളറട :വെള്ളറടയിൽ ഹെൽമെറ്റ് കൊണ്ട് മധ്യവയസ്കനെ തലക്കടിച്ച് കൊന്നു. മലയിൻകാവ് സ്വദേശി ശാന്തകുമാർ (48) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി അക്കാനി മണിയനെ കണ്ടെത്താനായുള്ള ഊർജ്ജിത അന്വേഷണത്തിലാണെന്ന് വെള്ളറട പൊലിസ് അന്വേഷണം വ്യക്തമാക്കി.
ശനിയാഴ്ചയായിരുന്നു അക്കാനി മണിയൻ ഹെൽമറ്റ് കൊണ്ട് ശാന്തകുമാറിനെ ക്രൂരമായി മർദ്ദിച്ചത്. അന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശാന്തകുമാറിന്‍റെ ജീവൻ രക്ഷിക്കാൻ ഏഴ് നാളായി നടത്തിയ ശ്രമം വിഫലമാകുകയായിരുന്നു. ചികിത്സയിലിരിക്കേ ഇന്ന് വൈകിട്ടോടെയാണ് ശാന്തകുമാർ മരണത്തിന് കീഴടങ്ങിയത്. ക്രൂരമായ ആക്രമണത്തിന്‍റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.