നെടുമങ്ങാട് : വെമ്പായം റോഡിൽ ഇരിഞ്ചയത്ത് ബൈക്ക് യാത്രികൻ ടിപ്പറിനടിയിൽപ്പെട്ടു മരിച്ചു. പനയ്ക്കോട് നെടിയവേങ്കാട് ഷൈജു വിലാസത്തിൽ ജോയി(31) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.
ബൈക്ക് ടിപ്പറിനെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. യുവാവിന്റെ തലയിലൂടെ ടിപ്പർ കയറിയിറങ്ങി. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല