ശംഖുംമുഖം: കഴക്കൂട്ടം- കോവളം ബൈപാസിൽ പരുത്തികുഴിക്ക് സമീപം കണ്ടെയ്നർ ലോറി സർവീസ് റോഡിലേക്ക് മറിഞ്ഞ് പാർക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങൾ തകർന്നു. ഒരു കാർ പൂർണ്ണമായും തകർന്നു
ഇന്നലെ പുലർച്ചയോടെയാണ് സംഭവം. വല്ലാർപാടത്ത് നിന്ന് മാർബിളുമായി കളിയിക്കാവിളയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.