തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിൽ നിന്ന് വീണ്ടും ബൈക്ക് മോഷണം പോയി. ചികിത്സയിൽ കഴിയുന്ന സഹോദരിക്ക് കൂട്ട് നിൽക്കാനെത്തിയ യുവാവിന്റെ ബൈക്കാണ് മോഷണം പോയത്. വേങ്ങോട് കിഴക്കേ കണിയാംവിളാകം സിന്ധു ഭവനിൽ മിത്രന്റെ പൾസർ ബൈക്കാണ് മോഷണം പോയത്.
കാഷ്വാലിറ്റിക്ക് മുൻപിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് രണ്ടുപേർ ചേർന്ന് കടത്തികൊണ്ടുപോകുന്നത് സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. വ്യാജ താക്കോൽ ഉപയോഗിച്ചാണ് ബൈക്ക് മോഷ്ടിച്ചത്.
നിരീക്ഷണ കാമറയിൽ നിന്ന് മോഷ്ടാക്കളുടെ ദൃശ്യം പൊലീസിന് ലഭിച്ചിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. രണ്ട് മാസത്തിനിടെ എട്ട് ഇരുചക്ര വാഹനങ്ങളാണ് ഇവിടെ നിന്ന് മോഷണം പോയത്.