നാഗർകോവിൽ : കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ഒരു ടൺ റേഷനരി പിടിച്ചെടുത്തു. അഗസ്തീശ്വരം ടി.എസ്.ഒ. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാറിൽ കടത്താൻ ശ്രമിച്ച റേഷനരി പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ നാഗർകോവിൽ അപ്ടാ മാർക്കറ്റിന് മുന്നിൽ വാഹന പരിശോധന നടത്തുമ്പോൾ റേഷനരിയുമായി വന്ന കാർ റോഡിൽ നിർത്തിയിട്ട് ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. റേഷനരിയും കാറും അധികൃതർ പിടിച്ചെടുത്തു