തിരുവനന്തപുരം: എ.ഐ. ക്യാമറകൾവഴി കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ പിഴചുമത്തൽ വേഗത്തിലാക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും.മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽനടന്ന അവലോകനയോഗത്തിലാണ് തീരുമാനം.
കൂടുതൽ ചെലാനുകൾ അയക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കെൽട്രോണിന് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. എൻ.ഐ.സി.യുടെ സർവറിലേക്ക് ദൃശ്യങ്ങൾ അയക്കാൻ കൂടുതൽ യൂസർ ഐ.ഡി.യും പാസ്‌വേഡും നൽകാനും ആവശ്യപ്പെടും.