നെടുമങ്ങാട്: കല്ലിയോട് നിയന്ത്രണം വിട്ട കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. പനവൂർ സ്വദേശി പ്രസന്നകുമാറും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്.
നെടുമങ്ങാട് നിന്നും പനവൂരിലേയ്ക്ക് പോകുകയായിരുന്നു കുടുംബം. ഇവരെ നാട്ടുകാർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.