വെള്ളറട: ഹെൽമറ്റ് കൊണ്ട് മധ്യവയസ്കനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. മലയിൻകാവ് സ്വദേശിയായ മണികണ്ഠൻ ആണ് പിടിയിലായത്. മലയിൻകാവ് നന്ദനത്തിൽ ശാന്തകുമാറിനെയാണ് ( 48) മണികണ്ഠൻ കൊലപ്പെടുത്തിയത്.
ശനിയാഴ്ചയായിരുന്നു മണികണ്ഠൻ ഹെൽമറ്റ് കൊണ്ട് ശാന്തകുമാറിനെ മർദ്ദിച്ചത്. ഗുരുതരമായി പരുക്കേറ്റ ശാന്തകുമാറിനെ അന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ എട്ടാം തീയതിയാണ് ശാന്തകുമാർ മരിച്ചത്.