തിരുവനന്തപുരം: മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍വൈഎഫ് തിരുവനന്തപുരത്ത് നടത്തിയ ഡിജിപി ഓഫീസ് മാര്‍ച്ച് സംഘര്‍ഷാവസ്ഥയിലേക്ക് എത്തി.
ഡിജിപി ഓഫിസിന് മുന്നിലെ പൊലീസ് ബാരിക്കേഡിന് മുകളിൽ പ്രവർത്തകർ എകെജി സെന്‍റര്‍ അനക്സ് എന്ന ബോർഡ് സ്ഥാപിച്ചു.
ഇതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു.
മാർച്ച് ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഇനി അറിയപ്പെടുക എകെജി സെന്‍റര്‍ അനക്സ് ഓഫീസ് സെക്രട്ടറി എന്നായിരിക്കുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഷിബു ബേബി ജോൺ പരിഹസിച്ചു.