തിരുവനന്തപുരം: തമ്പാനൂരിൽ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് നേരെ ആക്രമണം. യുവതിയെ കടന്നുപിടിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.
ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. നെടുമങ്ങാട് സ്വദേശിനിയായ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോകാനായി ബസ് കയറാന്‍ നടക്കുന്നതിനിടെയായിരുന്നു അക്രമം.