പട്ടികജാതി വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്സുകളിൽ സൗജന്യ പരിശീലനം

IMG_20230612_231240_(1200_x_628_pixel)

തിരുവനന്തപുരം :സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടു കൂടി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ് എസ് എൽ സി പ്ലസ് ടു, ഡിഗ്രി എന്നിവ കഴിഞ്ഞ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററുകളിൽ വച്ചാണ് പരിശീലനം. മൂന്നു മുതൽ ആറുമാസം വരെ ദൈർഘ്യമുള്ള വിവിധ കോഴ്സുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഈ കോഴ്സുകൾ തികച്ചും സൗജന്യമായിരിക്കും നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്റ്റൈപ്പന്റും നൽകുന്നതാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ തൊഴിൽ സജ്ജരാക്കുന്നതിനോടൊപ്പം പ്ലേസ്മെന്റ് അസിസ്റ്റന്റും, കെൽട്രോൺ സർട്ടിഫിക്കറ്റും നൽകുന്നതാണ്.

അപേക്ഷിക്കാൻ താല്പര്യമുള്ളവർ കെൽട്രോൺ നോളജ് സെന്റർ, സിറിയൻ ചർച്ച് റോഡ്, സ്പെൻസർ ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളും, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കോപ്പിയും, ഫോട്ടോയും സഹിതം ജൂൺ 30-ാം തീയതിക്കകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 7356789991/ 871426986 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!