വിമാനത്തിന്റെ സീറ്റിനടിയിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം; യാത്രക്കാരൻ പിടിയിൽ

IMG_20230605_133926_(1200_x_628_pixel)

തിരുവനന്തപുരം : വിമാനത്തിന്റെ സീറ്റിനടിയിൽ 600 ഗ്രാം സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി. തമിഴ്‌നാട് സ്വദേശി അബ്ദഹീർ സിറാജുദീനെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.

സ്വർണക്കടത്ത് സംഘത്തിലെ കാരിയറാണ് ഇയാളെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.തിങ്കളാഴ്ച രാവിലെ 10.30-ന് ഷാർജയിൽനിന്ന്‌ തിരുവനന്തപുരത്ത് എത്തിയ ഇൻഡിഗോ വിമാനത്തിൽ എത്തിയ യാത്രക്കാരനാണിയാൾ. ഈ വിമാനം തിരികെ മുംബൈയിലേക്ക് യാത്രക്കാരുമായി മടങ്ങേണ്ടതായിരുന്നു.

കസ്റ്റംസിന്റെ പരിശോധനയ്ക്കെത്തിയ സിറാജുദീനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ചോദ്യംചെയ്തപ്പോഴാണ് താൻ ഇരുന്ന സീറ്റിനടിയിൽ കുഴമ്പുരൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്ന് സമ്മതിച്ചത്.

തുടർന്ന് ഉദ്യോഗസ്ഥരെത്തി സ്വർണം കണ്ടെടുത്തു. ഇവിടെനിന്ന്‌ മുംബൈയിലേക്ക് പുറപ്പെട്ട ഈ വിമാനത്തിൽ കയറിയ ഇയാളുടെ സുഹൃത്തായ യാത്രക്കാരൻ ഈ സ്വർണമെടുത്ത് മടങ്ങുന്നതരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!