തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ പെരിയനമ്പിയായി നിലവിലെ പഞ്ചഗവ്യത്തു നമ്പി അരുമണീതായ നാരായണ രാജേന്ദ്രൻ ചുമതലയേറ്റു. നിലവിലെ പെരിയനമ്പിയായ മാക്കരംകോട് വിഷ്ണു വിഷ്ണു പ്രകാശ് കുടവച്ച് സ്ഥാനമൊഴിഞ്ഞു.
രാവിലെ 8-ന് ക്ഷേത്രം ഭരത് കോണിൽ നടക്കുന്ന ചടങ്ങിൽ പുഷ്പാഞ്ജലി സ്വാമിയാർക്ക് ഓലക്കുട തിരികെ നൽകിയാണ് സ്ഥാനാവരോഹണം നിർവ്വഹിച്ചത്. നീണ്ട നാലര വർഷം വ്രതനിഷ്ഠയോടെ
പുറപ്പെടാ ശാന്തിയായി നിലകൊണ്ടു ശ്രീപത്മനാഭനെ സേവനമനുഷ്ഠിച്ചതിന് ശേഷമാണ് നമ്പി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്. തളിയിൽ വാരിക്കാട് നാരായണൻ വിഷ്ണുവാണ് പുതിയ പഞ്ചഗവ്യത്തു നമ്പി.