തിരുവനന്തപുരം :അരികൊമ്പന്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിക്ക് സമീപം. തമിഴ്നാട്ടിലെ അപ്പര്‍കോതയാറിന് സമീപമാണ് ആനയെന്നാണ് സൂചന.
കോതയാര്‍ അണക്കെട്ടിന് സമീപത്തു നിന്ന് ഇന്നലെ റേഡിയോ കോളര്‍സിഗ്നൽ തമിഴ്നാട് വനം വകുപ്പിന് ലഭിച്ചു.
കോതയാറുനിന്ന് കേരളത്തിലെ ഏറ്റവും അടുത്ത അതിര്‍ത്തിപ്രദേശങ്ങളിലൊന്നായ അമ്പൂരിയിലേക്ക് അരിക്കൊമ്പന്‍ എത്തുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.