ചിറയൻകീഴ്: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേർ അപകടത്തിൽ പെട്ട സംഭവത്തിൽ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. സുരേഷ് ഫെർണാണ്ടസ് (ബിജു- 58) ന്റെ മൃതദേഹം ആണ് കിട്ടിയത്.
പുലിമുട്ടിനിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബിജു ആന്റണി, റോബിൻ എഡ്വിൻ എന്നിവരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്.
സുരേഷിന്റെ മൃതദേഹം കണ്ടെത്തിയതിനു സമീപം കൂടുതൽ തെരച്ചിൽ നടത്തുകയാണ്. മൃതദേഹം ചിറയൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി