തടിപ്പണിക്കിടെ യന്ത്രത്തിന്റെ ബ്ലേഡ് പൊട്ടി തുടയില്‍ തുളച്ചുകയറി; ഗുരുതരമായി പരിക്കേറ്റ യുവാവ് രക്തം വാര്‍ന്ന് മരിച്ചു

IMG_20230614_165119_(1200_x_628_pixel)

വെള്ളനാട്: തടിപ്പണിക്കിടെ ഗുരുതരമായി പരിക്കേറ്റ യുവാവ് രക്തം വാര്‍ന്ന് മരിച്ചു.  വെള്ളനാട് മാലിക്കോണം നികുഞ്ജന ഭവനില്‍ രാധാകൃഷ്ണന്‍ (41 ) ആണ് മരിച്ചത്.ജോലിയ്ക്കിടെ യന്ത്രത്തിന്റെ ഡിസ്‌ക് ബ്ലേഡ് പൊട്ടി രാധാകൃഷ്ണന്റെ തുടയില്‍ തുളച്ചു കയറുകയായിരുന്നു.

വെള്ളനാട് ചന്തയ്ക്ക് സമീപം കിരണിന്റെ വീട്ടില്‍ ജോലിയ്ക്കിടെ ബുധനാഴ്ച രാവിലെ ഒന്‍പതരയോടെ ആയിരുന്നു അപകടം.ഫ്രെയിമുകള്‍ യോജിപ്പിച്ച ശേഷം മിനുസപ്പെടുത്തുന്നതിനയി ഉപയോഗിക്കുന്ന ഉപകരണമാണ് അപകടത്തിന് ഇടയാക്കിയത്.

സംഭവം നടന്ന ഉടന്‍ തന്നെ ആംബുലന്‍സ് എത്തിച്ച് രാധാകൃഷ്ണനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടയിലെ പ്രധാന രക്തക്കുഴല്‍ മുറിഞ്ഞ് അമിതരക്ത സ്രാവം ഉണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!