കാട്ടായിക്കോണം: ശാസ്തവട്ടത്ത് കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. ചടയമംഗലം ഉമ്മനാട് ഉപാസനയിൽ അഞ്ചൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. മുരഹരി (55), ഭാര്യ ബിന്ദു(51) എന്നിവർക്കാണ് പരിക്കേറ്റത്. മന്ത്രി ജി.ആർ.അനിലിന്റെ ബന്ധുവാണ് പരിക്കേറ്റ ബിന്ദു.
പോത്തൻകോടുനിന്ന് കിഴക്കേക്കോട്ടയിലേക്കു പോയ കെ.എസ്.ആർ.ടി.സി. ബസും മെഡിക്കൽ കോളേജ് ആർ.സി.സി.യിൽനിന്ന് ചടയമംഗലത്തേക്കു പോയ കാറുമാണ് കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നര മണിയോടെയായിരുന്നു അപകടം.