കൊള്ളപ്പലിശയ്ക്ക് പണം നൽകി വൻതുകയും വാഹനങ്ങളും തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിലായി

IMG_20230615_104206_(1200_x_628_pixel)

ശ്രീകാര്യം: കൊള്ളപ്പലിശയ്ക്ക് പണം നൽകി വൻതുകയും വാഹനങ്ങളും തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേർ ശ്രീകാര്യം പൊലീസിന്റെ പിടിയിലായി. ചെറുവയ്ക്കൽ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

ശാസ്തമംഗലം മരുതംകുഴി ജി.കെ ടവർ സി 1 അപ്പാർട്ട്‌മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന അശ്വതി (36) സുഹൃത്ത് മരുതംകുഴി കൂട്ടാംവിള കടുകറത്തല വീട്ടിൽ കണ്ണൻ എന്ന ജയകുമാർ (40) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റുചെയ്തത്.

ചെറുവയ്ക്കൽ സ്വദേശിയായ യുവതിക്ക് 6 ലക്ഷം രൂപ നൽകി കൊള്ളപ്പലിശയാണ് പ്രതികൾ മടക്കിവാങ്ങിയത്. പലിശയിനത്തിൽ മാത്രം 31.50 ലക്ഷം രൂപയും ഇന്നോവ, ബെലോനോ കാറുകളും തട്ടിയെടുത്തു. തുടർന്ന് പലിശ നൽകാത്തതിന് പ്രതികൾ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പലിശ മുടങ്ങിയാൽ കാർ, വസ്തുക്കൾ തുടങ്ങിയവ ഭീഷണിപ്പെടുത്തി കൈവശപ്പെടുന്നതാണ് ഇവരുടെ രീതിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് നിരവധി ബ്ലാങ്ക് ചെക്കുകൾ, മുദ്രപത്രങ്ങൾ, കാറുകൾ എന്നിവ പിടിച്ചെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!