തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ പുതിയ സിംഹങ്ങൾക്ക് പേരിട്ട് മന്ത്രി ജെ ചിഞ്ചുറാണി.
അഞ്ച് വയസ്സുള്ള ആൺസിംഹത്തിന് ലിയോ എന്നും ആറു വയസ്സുള്ള പെൺസിംഹത്തിന് നൈല എന്നും പേര് നൽകി മൃഗസംരക്ഷണ-ക്ഷീരവികസന, മൃഗശാലാ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയാണ് പേരിടൽ കർമ്മം നിർവ്വഹിച്ചത്.
തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് ഈ മാസം അഞ്ചാം തിയതിയാണ് രണ്ട് സിംഹങ്ങളേയും തിരുവനന്തപുരത്തെത്തിച്ചത്