തിരുവനന്തപുരം: ബേക്കറി ജംഗ്ഷനില്‍ പൊലീസുകാരന് നാട്ടുകാരുടെ മര്‍ദ്ദനം. ടെലി കമ്മ്യൂണിക്കേഷന്‍ സിപിഒ ആര്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം.
ബേക്കറി ജംഗ്ഷനിലെ ഒരു വീട്ടിലേക്ക് ബിജു അതിക്രമിച്ച് കയറിയതോടെ വീട്ടുകാര്‍ ബഹളം വച്ചു. ഇത് കേട്ടെത്തിയ നാട്ടുകാരാണ് ബിജുവിനെ വലിച്ചഴിച്ച് മര്‍ദ്ദിച്ചത്.
വീട്ടില്‍ അതിക്രമിച്ച് കയറിയത് കൊണ്ടാണ് മര്‍ദ്ദിച്ചതെന്നും ബിജു മദ്യലഹരിയിലാണ് അതിക്രമം കാണിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ ബിജുവിനെതിരെയും മര്‍ദ്ദിച്ചവര്‍ക്കെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തു