വിവാഹം രജിസ്റ്റർ ചെയ്യാൻ ജാതിയോ മതമോ പരിശോധിക്കരുത്; ലംഘിച്ചാൽ കടുത്ത നടപടിയെന്ന് സർക്കാർ

IMG_20230125_162239_(1200_x_628_pixel)

തിരുവനന്തപുരം : വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ ഏതാണെന്നു തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രാർ പരിശോധിക്കേണ്ടതില്ലെന്നു സർക്കാരിന്റെ കർശന നിർദേശം.

രജിസ്ട്രേഷനായി വധൂവരന്മാർ നൽകുന്ന മെമ്മോറാണ്ടത്തില‍ ദമ്പതികളുടെ ജാതിയോ മതമോ രേഖപ്പെടുത്തേണ്ടതില്ലെന്നു തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ പറഞ്ഞു.

മെമ്മോറാണ്ടത്തോടൊപ്പം പ്രായം തെളിയിക്കാൻ നൽകുന്നതിനുള്ള രേഖകൾ, വിവാഹം നടന്നുവെന്നു തെളിയിക്കാൻ നൽകുന്ന സാക്ഷ്യപത്രങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ മറ്റു വ്യവസ്ഥകൾ പാലിച്ച് വിവാഹങ്ങൾ റജിസ്റ്റർ ചെയ്തു നൽകണം.

ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കും. വ്യത്യസ്ത മതക്കാരായ ദമ്പതികളുടെ വിവാഹം കൊച്ചി കോർപറേഷനിൽ രജിസ്റ്റർ ചെയ്യാത്തതു സംബന്ധിച്ച കേസിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിർദേശം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!