തിരുവനന്തപുരം: പട്ടാപ്പകൽ തമ്പാനൂരിൽ ഗർഭിണിയെ ആക്രമിച്ചക്കേസിലെ പ്രതി പിടിയിലായി. നെയ്യാറ്റിൻകര കരുംകുളം പുതിയതുറ സ്വദേശി ടൈറ്റസാണ് (30) തമ്പാനൂർ പൊലീസിന്റെ പിടിയിലായത്.
സ്ത്രീകളെ ഉപദ്രവിച്ച കേസുകളിൽ മുൻപും ഇയാൾ പിടിയിലായിരുന്നു. സമാന കേസുകൾ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പ്രതി ഇത്രവേഗം പൊലീസിന്റെ വലയിലായത്. കന്റോൺമെന്റ് സ്‌റ്റേഷനിലും സമാന കേസുള്ള പ്രതിയുടെ സി.സി ടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് പുറത്ത് വിട്ടിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11നായിരുന്നു കേസിനാസ്പദമായ സംഭവം. തമ്പാനൂർ ഓവർബ്രിഡ്ജിന് സമീപം നെടുമങ്ങാട് സ്വദേശിയായ യുവതി ബസിറങ്ങി ജോലി സ്ഥലത്തേക്ക് നടന്ന് പോകുന്നതിനിടെയാണ് പിന്നാലെയെത്തി പ്രതി കടന്നുപിടിച്ചത്.