തിരുവനന്തപുരം:തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖംകൊണ്ട് മുറിവേറ്റ സ്ത്രി പേവിഷ ബാധയേറ്റ് മരിച്ചതായി റിപോര്‍ട്. അഞ്ചുതെങ്ങ് സ്വദേശിയായ സ്റ്റെഫിന വി പെരേര (49) യാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ടാണ് സ്ത്രി മരിച്ചത്. തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. വെള്ളിയാഴ്ച രാത്രിയോടെയാണ് മരണകാരണം വ്യക്തമായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതിയാണ് സ്റ്റെഫിന തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. ഒന്‍പതാം തീയതിയോടെ സ്റ്റെഫിന പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു. പിന്നാലെ സ്റ്റെഫിനയെ ചികിത്സയില്‍ പ്രവേശിപ്പിച്ചു.
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തില്‍ മാന്തിയിരുന്നുവെന്ന വിവരം സ്റ്റെഫിന ഡോക്ടര്‍മാരോട് പറയുന്നത്. അതേസമയം, നായയില്‍ നിന്നു പരുക്കേറ്റപ്പോള്‍ യുവതി ചികിത്സ തേടിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല