പാറശ്ശാല : പൊഴിയൂർ തീരത്തെ കടലാക്രമണം തടയുന്നതിനായി അടിയന്തര നടപടി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഉച്ചക്കട ജങ്ഷനിൽ റോഡ് ഉപരോധിച്ചു.
വെള്ളിയാഴ്ച രാവിലെ പൊഴിയൂരിൽ നിന്ന് പ്രകടനമായാണ് മത്സ്യത്തൊഴിലാളികൾ ഉച്ചക്കടയിലെത്തിയത്. രാവിലെ പത്തര മണിയോട് കൂടി ഉച്ചക്കടയിലെത്തിയ മത്സ്യത്തൊഴിലാളികൾ കരമന-കളിയിക്കാവിള പാത പൂർണമായും ഉപരോധിച്ചു.