തിരുവനന്തപുരം:നെടുമങ്ങാട്-പൊന്‍മുടി പാതയിലെ 12ാം വളവിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡിന്റെ പാര്‍ശ്വഭാഗം ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതല്‍ കൈക്കൊള്ളാന്‍ വിവിധ വകുപ്പുകളോട് കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു.
മണ്ണിടിഞ്ഞ ഭാഗത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഒരു വശത്തുകൂടി മാത്രം വാഹനങ്ങള്‍ കടന്നുപോകത്തവിധം ക്രമീകരിക്കാന്‍ റുറല്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ വലിയ വാഹനങ്ങള്‍ ഈ ഭാഗത്തുകൂടി കടത്തിവിടാതിരിക്കാനുള്ള ക്രമീകരണം നടത്താന്‍ ഡിഎഫഓയ്ക്കും ഇടിഞ്ഞ ഭാഗത്ത് ഉറപ്പുള്ള സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ കെഎസ്ടിപി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി