ഫിനിഷിംഗ് സ്കൂളിന് നവീകരിച്ച കമ്പ്യൂട്ടർ ലാബ്; വട്ടിയൂർക്കാവ് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ മണ്ഡലമാകും

IMG_20230617_185327_(1200_x_628_pixel)

വട്ടിയൂർക്കാവ് :പിഎംജി മോഡൽ ഫിനിഷിംഗ് സ്കൂളിനുള്ള കമ്പ്യൂട്ടറുകളുടെ വിതരണ ഉദ്ഘാടനവും, വട്ടിയൂർകാവ് മണ്ഡലത്തിലെ ഡിജിറ്റൽ സാക്ഷരതാ പദ്ധതികളുടെ ഉദ്ഘാടനവും വി. കെ പ്രശാന്ത് എം.എൽ.എ നിർവഹിച്ചു.

അഭ്യസ്തവിദ്യരായ യുവജനതയ്ക്ക് പഠിച്ച മേഖലയിൽ തൊഴിൽ ഉറപ്പാക്കണമെന്ന് എംഎൽഎ പറഞ്ഞു.ചടങ്ങിൽ ഫിനിഷിംഗ് സ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടർലാബ് വിദ്യാർത്ഥികൾക്ക് തുറന്നുനല്കി.

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു.

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ മോഡൽ ഫിനിഷിംഗ് സ്കൂൾ, തിരുവനന്തപുരം നഗരസഭ സിഡിഎസ് 2 എന്നിവയുമായി സഹകരിച്ച് വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ മണ്ഡലമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.

വിദ്യാർത്ഥികൾക്കായി ഇന്റർനെറ്റ്, സമൂഹമാധ്യമങ്ങൾ, ഓൺലൈൻ പെയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് എന്നിവയിൽ ഏകദിന സൗജന്യ പരിശീലന പരിപാടിയും സംഘടിപ്പിച്ചു.മോഡൽ ഫിനിഷിംഗ് സ്കൂളിൽ നിന്ന് വിവിധ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി. എ അരുൺകുമാർ അധ്യക്ഷനായിരുന്നു. മോഡൽ ഫിനിഷിംഗ് സ്കൂൾ ഓഫീസർ ഇൻ ചാർജ് ഷാജി ആന്റണി, മുൻ എംപിയും കെ.റ്റി. യു സിൻഡിക്കേറ്റ് അംഗവുമായ പി. കെ ബിജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!