തിരുവനന്തപുരം:ഗോത്ര, തീരദേശ മേഖലകളിലെ കുട്ടികൾക്കായി ജില്ലാ ഭരണകൂടത്തിൻ്റെ അറൈസ് പ്രോജക്ടിൻ്റെ ഭാഗമായി മെയ് മാസത്തിൽ സംഘടിപ്പിച്ച സമ്മർ ക്യാംപിൽ പ്രവർത്തിച്ച വളണ്ടിയർമാരെ ജില്ലാ കളക്ടർ ജേറോമിക് ജോർജ് അനുമോദിച്ചു.
കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ വളണ്ടിയർമാർക്ക് പ്രശംസ പത്രം കൈമാറി. തിരുവനന്തപുരത്തുള്ള ഇൻസൈറ്റ് ഫോർ ഇന്നോവേഷൻ എന്ന എൻജിഒ യുമായി സഹകരിച്ചാണ് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചത്. ഇതിലെ അൻപതോളം വളണ്ടിയർമാരാണ് ക്യാമ്പിൽ പ്രവർത്തിച്ചത്.
കണക്ക്, ഇംഗ്ലീഷ്, പേഴ്സണാലിറ്റി ഡെവലപ്മെൻറ് എന്നീ വിഷയങ്ങളിൽ ഇവർ കുട്ടികൾക്ക് പരിശീലനം നൽകി. ചടങ്ങിൽ സബ് കളക്ടർ അശ്വതി ശ്രീനിവാസ്, അസിസ്റ്റൻറ് കളക്ടർ റിയാ സിങ് എന്നിവർ പങ്കെടുത്തു.