ചിറയിൻകീഴ് : പൊറോട്ട കിട്ടാൻ വൈകിയതിനാൽ തട്ടുകടയുടമയായ സ്ത്രീയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച അക്രമികളെ ചിറയിൻകീഴ് പോലീസ് അറസ്റ്റുചെയ്തു.
കിഴുവിലം അണ്ടൂർ സ്വദേശി ചരുവിള വീട്ടിൽ ഉണ്ണി എന്നുവിളിക്കുന്ന അജിത്ത്(25), പ്രതിഭ ജങ്ഷനിൽ മേലെ തുണ്ടുവിള വീട്ടിൽ അപ്പു എന്നുവിളിക്കുന്ന അനീഷ്(23), എസ്.എൻ. ജങ്ഷനു സമീപം പുത്തൻവിള വീട്ടിൽ മാരി എന്നുവിളിക്കുന്ന വിനോദ്(33) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 14-നായിരുന്നു അക്രമം.
ചിറയിൻകീഴ് കുറക്കടയിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ രാത്രിയിലെത്തിയ പ്രതികൾ കഴിക്കാൻ പൊറോട്ട ആവശ്യപ്പെട്ടു. പൊറോട്ട ഉടൻ തയ്യാർചെയ്തു തരാമെന്നു പറഞ്ഞെങ്കിലും കേൾക്കാൻ കൂട്ടാക്കാതെ പാചകത്തിനായി തയ്യാറാക്കിയ തിളച്ച എണ്ണ കടയുടമയായ ഓമന(65)യുടെ ദേഹത്തൊഴിക്കുകയായിരുന്നു