തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടര്‍ന്ന് പതിമൂന്നുകാരി മരിച്ചതായി പരാതി. കാഞ്ഞിരംകുളം സ്വദേശിനിയും നെല്ലിമൂട് സെന്‍റ് ക്രിസോസ്റ്റംസ് കോണ്‍വെന്‍റിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അനീന എ.എസ്. ആണ് കിംസ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരണപ്പെട്ടത്.
നട്ടെല്ലിനു പിറകിലെ ശസ്ത്രക്രിയയുടെ ഭാഗമായാണ് കിംസില്‍ അഡ്മിറ്റ് ചെയ്തത്. ഇതിനെ തുടര്‍ന്നുണ്ടായ ചികിത്സാപിഴവിലാണ് മരണമെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ആശുപത്രി അധികൃതര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബന്ധുക്കള്‍ കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലും മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുള്ളതായി അറിയിച്ചു.