വിതുര:പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കാറിൽ ഉണ്ടായിരുന്ന 4 പേരിൽ ഒരാളെ രക്ഷപ്പെടുത്തി. മ
റ്റുള്ളവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. പൊന്മുടി 22ആം വളവിൽ ഫോറസ്റ്റ് ഓഫീസിനു സമീപമാണ് അപകടം നടന്നത്.
കനത്ത മഴയുണ്ടായിരുന്നതിനാൽ മഞ്ഞ് മൂടി കിടക്കുന്നതും രക്ഷാപ്രവർത്തനത്തിനു തടസ്സമാണെന്നാണ് ലഭിക്കുന്ന വിവരം. കാറിൽ ഉള്ളവരെ കുറിച്ചുള്ള വിവരങ്ങളോ മറ്റും പുറത്ത് വന്നിട്ടില്ല.