വിതുര: പൊന്മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന നാലുപേരെയും രക്ഷപ്പെടുത്തി. നാലുപേര്‍ക്കും സാരമായ പരിക്കുകള്‍ ഒന്നുമില്ല. രണ്ടുപേരുടെ കാലിന് മാത്രമാണ് പരിക്കുള്ളത്.
കൊല്ലം അഞ്ചല്‍ സ്വദേശികളായ യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നത്. നവജോത്, ആദില്‍, അമല്‍, ഗോകുല്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെ 22-ാം വളവില്‍ ഫോറസ്റ്റ് ഓഫീസിന് സമീപമാണ് അപകടം നടന്നത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് 500 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.