കോവളം:വൃദ്ധ ദമ്പതികളുടെ വീടിന് തീ പിടിച്ച് കത്തിനശിച്ചു.പാച്ചല്ലൂർ വടക്കേ കൂനം തുരുത്തി യിൽ അരവിന്ദാക്ഷൻ ( 75) – വിജയമ്മ(68) ദമ്പതികൾ താമസിച്ചിരുന്ന കൂനംതുരുത്തിയിലെ ഓലമേഞ്ഞ വീടിനാണ് ഇന്നലെ രാവിലെ 9 മണിയോടുകൂടി തീപിടിക്കുകയായിരുന്നു.
വിഴിഞ്ഞത്തുനിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ സമീപ വീടുകളിലേക്ക് തീ പടർന്നില്ല.വീട്ടുകാർ പുറത്തായതിനാൽ വലിയ അപകടംഒഴിവായി. വീടിൻ്റ മേൽക്കൂരപൂർണമായുംജനൽവാതിലുകളും ഫർണിച്ചറുകളും കത്തിനശിച്ചു.