തിരുവനന്തപുരം: ജല അതോറിറ്റിയുടെ കൂറ്റൻപൈപ്പുകൾ വീടിനു മുന്നിൽ നിരത്തിയതോടെ പുറത്തിറങ്ങാൻ പാടുപെട്ട് ആനയറയിലെ നാട്ടുകാർ. കോര്‍പറേഷനിലെ ആനയറ വാർഡിലെ നൂറ്റൻപതോളം വീട്ടുകാരാണു കൂറ്റൻപൈപ്പുകൾ മൂലം ബുദ്ധിമുട്ടുന്നത്.
സ്വീവേജ് പൈപ്പ് ലൈനിനായി കൊണ്ടുവന്ന പൈപ്പുകളാണു വീടിനു മുന്നിൽ നിരത്തിയിട്ടിരിക്കുന്നത്. ഇതോടെ പുറത്തിറങ്ങാനും അകത്തേക്കു കയറാനും പൈപ്പുകൾ ചാടിക്കടക്കണം. രണ്ടു മാസമായി വീട്ടിൽനിന്നും വാഹനം പുറത്തിറക്കാനും കഴിയുന്നില്ല.