നേമം : കരമന-കളിയിക്കാവിള പാതയിൽ പള്ളിച്ചൽ പാരൂർക്കുഴിയിലുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
നരുവാമൂട് മൊട്ടമൂട് പറമ്പുകോണം ലക്ഷ്മിഭവനിൽ സന്തോഷ്‌കുമാർ (34) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടിനായിരുന്നു അപകടം. മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് മരിച്ചു