തിരുവനന്തപുരം: ലോറി ടയർ പൊട്ടി തലകീഴായി മറിഞ്ഞ് അപകടം. ഇന്നലെ വൈകിട്ട് 5.15ന് ചാക്ക ബൈപ്പാസിൽ ഐ.എം.എ ഓഫീസിന് സമീപത്താണ് സംഭവം. ഡ്രൈവർ സീറ്റിന്റെ ഭാഗം പൂർണമായും തകർന്നെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ചാക്കയിലേക്ക് വരികയായിരുന്ന ലോറിയുടെ ടയർ പെട്ടന്ന് പൊട്ടുകയായിരുന്നു. വാഹനം നിയന്ത്രിക്കാൻ ഡ്രൈവർ ബ്രേക്ക് ചവിട്ടിയെങ്കിലും നടന്നില്ല. ഇതോടെ വാഹനം പെട്ടെന്ന് തെന്നി മാറി നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.
അപകടത്തിൽ ഡ്രൈവർ സീറ്റിൽ കുടുങ്ങിപ്പോയി. പരിക്കില്ലാത്തതിനാൽ ഡ്രൈവർ തന്നെ ചില്ല് തകർത്ത് പുറത്തിറങ്ങുകയായിരുന്നു