പാങ്ങോട് സൈനിക കേന്ദ്രത്തിൽ യോഗാ സംഘടിപ്പിച്ചു

IMG_20230620_182223_(1200_x_628_pixel)

പാങ്ങോട് : അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് (ജൂൺ 20) യോഗാ സംഘടിപ്പിച്ചു. പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ നടന്ന യോഗാഭ്യാസത്തിൽ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മയുടെ നേതൃത്വത്തിൽ ഓഫീസർമാരും, സേനാംഗങ്ങളും, കുടുംബാംഗങ്ങളും ഉൾപ്പെടെ ഏകദേശം 500 പേർ പങ്കെടുത്തു. മാതാ അമൃതാനന്ദമയി മഠത്തിലെ യോഗ പരിശീലകർ യോഗ സെഷന് നേതൃത്വം നൽകി.

ഇതുകൂടാതെ, മെച്ചപ്പെട്ട പരിസ്ഥിതിക്കായി വനം/മരങ്ങൾ എന്നിവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനുള്ള ‘സീഡ് ബോൾ’ ( മണ്ണുരുളകളിൽ നിക്ഷേപിച്ച വിത്തുകൾ) നിർമ്മാണ കാമ്പെയ്‌നും മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ ‘ആയുദ്ധ’വുമായി സഹകരിച്ച് സംഘടിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!