മടവൂരിൽ കശുമാവ് ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി

IMG_20230620_213754_(1200_x_628_pixel)

മടവൂരിൽ:മടവൂർ ഗ്രാമപഞ്ചായത്തിലെ കശുമാവ് ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. പി മുരളി നിർവഹിച്ചു.

സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ സഹകരണത്തോടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കശുമാവ് ഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. മടവൂർ ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 12000 കശുമാവിൻ തൈകൾ ആണ് ഈ വർഷം നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുന്നത്. 20 ലക്ഷം രൂപയാണ് പദ്ധതി നടത്തിപ്പിനായി വകയിരുത്തുന്നത്.

കഴിഞ്ഞവർഷം മുതലാണ് പഞ്ചായത്ത് കശുമാവ് ഗ്രാമം പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. 3800 കശുമാവിൻ തൈകൾ ആണ് അന്ന് നട്ടുപിടിപ്പിച്ചത്. ഈ വർഷം ആദ്യം 6000 തൈകൾ നടും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരമാവധി തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. അറു കാഞ്ഞിരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ, വാർഡ് മെമ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ നിരവധിപേർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!