കാട്ടാക്കട: മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ടു ഭീഷണി സന്ദേശം അയച്ച ആളെ കാട്ടാക്കട പൊലീസ് പിടികൂടി. കാട്ടാക്കട അബലത്തിൻകാല സ്വദേശി അജയകുമാർ (53) ആണ് പൊലീസിന്‍റെ പിടിയിലായത്.
100 കോടി രൂപ പ്രതിയുടെ അക്കൗണ്ടിൽ ഇടണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിയും മരുമകനും ഒകെ പണി വാങ്ങും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഈമെയിൽ സന്ദേശം ആണ് ഇയാള് രണ്ടാഴ്ച മുൻപ് അയച്ചത്. ഭീഷണി സന്ദേശം ഇമെയിൽ അയക്കാനായി ഉപയോഗിച്ച ഫോണും പൊലീസ് പിടിച്ചെടുത്തു.
പൊലീസ് ഹൈടെക് സെല്ലിൽ നിന്നും കാട്ടാക്കട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയ പരാതിയിൽ കട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അജയകുമാർ പിടിയിലായത്