നെടുമങ്ങാട്: ലൈഫ് ഭവന പദ്ധതിയിൽ കഴിഞ്ഞ എട്ടുവർഷമായി തന്നെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ആനാട് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ രണ്ടാം നിലയിൽ കയറി യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ആനാട് പഞ്ചായത്തിലെ ചേലാ വാർഡിൽ താമസിക്കുന്ന ചേലയിൽ വടക്കൻകര വീട്ടിൽ രഞ്ജിത് കുമാറാണ് (35) ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. ഭവന നിർമ്മാണത്തിന് അർഹതയുണ്ടായിട്ടും ഭവന പദ്ധതിയിൽ നിന്ന് തന്നെ മനപ്പൂർവം തഴയുകയാണെന്നാണ് രഞ്ജിത്തിന്റെ ആരോപണം.
എന്നാൽ ചേല വാർഡിലെ ഗുണഭോക്താക്കളുടെ ലിസ്റ്റിൽ 28ാമത്തെ പേരുകാരനായി രഞ്ജിത്തിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വാർഡ് മെമ്പർ പറഞ്ഞു.