നടൻ പൂജപ്പുര രവിക്ക് വിടനൽകി തലസ്ഥാനം

IMG_20230621_102419_(1200_x_628_pixel)

തിരുവനന്തപുരം :  നടൻ പൂജപ്പുര രവിക്ക്  വിടനൽകി തലസ്ഥാനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാരം നടന്നു. മകൻ ഹരികുമാർ അന്ത്യകർമങ്ങൾ നിർവഹിച്ചു.

ഇടുക്കി മറയൂർ പുതച്ചിവയലിലെ മകളുടെ വീട്ടിൽ വിശ്രമജീവിതം നയിച്ചിരുന്ന പൂജപ്പുര രവി, ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ മൃതദേഹം പൂജപ്പുരയിലെ വസതിയിലെത്തിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ മരണാനന്തരച്ചടങ്ങുകൾക്കു ശേഷം മൃതദേഹം വിലാപയാത്രയായി തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനത്തിെനത്തിച്ചു. മകൾ ലക്ഷ്മി, മകൻ ഹരികുമാർ എന്നിവരും മറ്റു ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു.

സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ.രാജൻ, ആന്റണി രാജു, എം.പി.മാരായ ഡോ. ശശി തരൂർ, കെ.മുരളീധരൻ, മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തല, എ.കെ.ബാലൻ, എം.വിജയകുമാർ, എൻ.ശക്തൻ, ഡോ. നീലലോഹിതദാസ്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, നടീനടന്മാരായ മണിയൻപിള്ള രാജു, ടിനി ടോം, സുധീർ കരമന, മധുപാൽ, ജോസ്, എം.ആർ.ഗോപകുമാർ, സുരേഷ്‌കുമാർ ജി., പ്രൊഫ. അലിയാർ, ദിനേശ് പണിക്കർ, കൊല്ലം തുളസി, മേനകാ സുരേഷ്, ജലജ, വിന്ദുജാ മേനോൻ, കാലടി ഓമന, നിർമാതാക്കളായ ജി.സുരേഷ്‌ കുമാർ, കിരീടം ഉണ്ണി, സംവിധായകരായ ടി.കെ.രാജീവ്കുമാർ, രാജസേനൻ, ബാലു കിരിയത്ത്, തുളസീദാസ്, സുരേഷ് ഉണ്ണിത്താൻ, കല്ലിയൂർ ശശി, ജി.എസ്.വിജയൻ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

കൂടാതെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൊവ്വാഴ്ച രാവിലെ പൂജപ്പുരയിലെ വസതിയിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!