വികസന വഴിയിൽ കുട്ടമല യു പി സ്ക്കൂൾ; പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

IMG_20230621_192116_(1200_x_628_pixel)

തിരുവനന്തപുരം :അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുട്ടമല യു പി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സർക്കാർ സ്കൂളുകളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ 3800 ഓളം കോടി രൂപയാണ് ഈ സർക്കാർ ചെലവഴിച്ചതെന്ന് മന്ത്രി പറഞ്ഞു.

സി. കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു. എംഎൽഎയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. ഏഴര മാസം കൊണ്ടാണ് കെട്ടിടത്തിൻ്റെ പണി പൂർത്തിയാക്കിയത്.

ചടങ്ങിൽ അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വത്സല രാജു, പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർ മേഘശ്രീ ഡി ആർ, വിവിധ തദ്ദേശ ഭരണ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!