പാറശ്ശാല ബ്ലോക്കിൽ ‘അക്ഷര സുകൃതം’

IMG_20230621_205723_(1200_x_628_pixel)

പാറശ്ശാല :പാറശ്ശാല ബ്ലോക്ക്‌ പഞ്ചായത്തിലെ അക്ഷര സുകൃതം പരിപാടി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ലോകത്തിന് മുന്നിൽ കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ അറിയിക്കാനും ബോധ്യപ്പെടുത്താനും വരും തലമുറയ്ക്ക് കഴിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് അതിർത്തിക്കുള്ളിലെ സ്കൂളുകളിൽനിന്നും എസ്എസ്എൽസിക്കും പ്ലസ് ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികളെയും ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിക്കകത്ത് സ്ഥിരം താമസക്കാരും എന്നാൽ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിക്ക് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെയും ആദരിക്കുന്ന പരിപാടിയാണ് അക്ഷര സുകൃതം. ആയിരത്തിലധികം കുട്ടികളെയാണ് ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ആദരിച്ചത്.

യശശരീരയായ കർണാടിക് സംഗീതജ്ഞ പത്മശ്രീ പാറശ്ശാല പൊന്നമ്മാളിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള മൂന്നാമത് സംഗീത പുരസ്കാരം പ്രശസ്ത പിന്നണി ഗായകൻ സുദീപ് കുമാറിന് മന്ത്രി സമ്മാനിച്ചു. പ്രശസ്തിപത്രവും ചെക്കും ഫലകവും അടങ്ങുന്നതായിരുന്നു സമ്മാനം.

ഉദയൻകുളങ്ങര ദേവനന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ ആൻസലൻ എം എൽ എ അധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽവോഡിസ എ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിദ്യാർത്ഥികൾ അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!